Tuesday, 3 December 2013

ആനിക്കാട്, കോട്ടയം ജില്ല

ആനിക്കാട്, കോട്ടയം ജില്ല

കോട്ടയം ജില്ലയിലെ അതി പുരാതനമായ ഒരു ബുദ്ധമതകേന്ദ്രമായിരുന്നു പാമ്പാടി പഞ്ചായത്തിലെ 
പള്ളിക്കത്തോടും ആനിക്കാട് എന്ന പ്രദേശവും. 
ഇളം പള്ളി,പള്ളി ക്കൽ തോട് എന്നിവയിലെ പള്ളി
ബുദ്ധമത ബന്ധം സൂചിപ്പിക്കുന്നു.ഇളമ്പള്ളി ശാസ്താക്ഷേത്രം
ഒരു കാലത്ത് ബുദ്ധമതക്കാരുടെ ആരാധനാലയം ആയിരുന്നിരിക്കണം.
മാ വേലിവാണാദിരായൻ എന്ന കേരളസിംഹവളനാട് രാജാവിന്റെ
ഭ്രരണ അകാലത്ത്(ഇദ്ദേഹത്തിന്റെ മാവേലി ശാസനം കാഞ്ഞിരപ്പള്ളി
മധുരമീനാക്ഷി ക്ഷേത്രത്തിൽ ഇന്നും നിലനിൽക്കുന്നു)തമിഴനാട്ടിലെ
കർഷകരായ ശൈവ വെള്ളാളർ കാഞ്ഞിരപ്പള്ളിയിലേക്കും അവിടെ
നിന്നു ഇളമ്പള്ളി-ആനിക്കാട് പ്രദേശങ്ങളിലേക്കും കുടിയേറി.കല്ലൂർ,
കതിരമ്പുഴ തുടങ്ങിയ വീട്ടുകാർ അങ്ങിനെ വന്നവരാണ്.

അയന മഹർഷി തപസ്സിരുന്ന സ്ഥലം,അയനി(ആഞ്ഞലി മരങ്ങൾ) കൾ ധാരാളമുള്ള കാടുള്ള സ്ഥലം എന്നിങ്ങനെസ്ഥലനാമത്തെകുറിച്ചു വ്യത്യസ്ത മതങ്ങൾ.പത്തനം തിട്ടയിലെ മല്ലപ്പള്ളിയിലും ഏറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കു സമീപവും ആനിക്കാടുകളുണ്ട്.

കോയിയന്മാരെപരാജയപ്പെടുത്തിയ വീരശൂരപരാക്രമികളായ കടത്തനാടൻ രാമ-രാമ സഹോദരർക്കുതെക്കിൻ കൂർ രാജാവു കർത്താസ്ഥാനം നൽകി ഈ പ്രദേശത്തെ ഇടപ്ര്ഭുക്കളാക്കി.അവർ മീനച്ചിൽ കർത്താക്കൾ എന്നറിയപ്പെട്ടു.ചിങ്ങരർ(സിംഹളർ) എന്നുംഅവർ അറിയപ്പെട്ടു.

തെക്കുംകൂര്‍ രാജാവിന്റെ മാവേലി വാണാദിരായനു ശേഷം ഈ പ്രദേശം തെക്കിൻ കൂറിലായി..അക്കാലത്ത് കൂടുതൽ കുടിയേറ്റം ഈ പ്രദേശത്തുണ്ടായി.അവരില്‍ തെക്കേത്ത്, വടുതല എന്നീ കുടുംബക്കാരാണ് ഏറ്റവും പഴമക്കാര്‍. 1600 ഓടു കൂടി ഏതാനും ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഈ പ്രദേശത്ത് കുടിയേറി കുന്നേല്‍, മുരട്ടുപൂവത്തിങ്കല്‍, മൂലയില്‍, ആലുങ്കല്‍ (കാഞ്ഞിരമറ്റം) കുടുംബങ്ങളാണവ.

ഏ.ഡി. 1865 ല്‍ ഉണ്ടായ പണ്ടാരപാട്ട വിളംബരവും, 1887 ല്‍ ഉണ്ടായ ജന്മി കുടിയാന്‍ വിളംബരവും ഈ മേഖലയില്‍ വ്യാപകമായ കുടിയേറ്റത്തിന് വഴി വച്ചു. 1872 ല്‍ കുരുമുളക് കുത്തക വിമുക്തമാക്കിയതും കുടിയേറ്റത്തിനു കാരണമായിട്ടുണ്ട് ഭരണപരമായ ചില കാരണങ്ങള്‍ കൊണ്ടു 1964 മുതല്‍ ഈ പഞ്ചായത്തിന്റെ പേര് ‘പള്ളിക്കത്തോട്‘ എന്നു മാറ്റപ്പെട്ടു

ക്ഷേത്രപ്രവേശന വിളംബരം വരുന്നതിനു മുമ്പു തന്നെ ക്ഷേത്രപ്രവേശന സ്വാതന്ത്ര്യം എന്ന ആശയം ശ്രീരാമകൃഷ്ണ മിഷനിലൂടെ ഇവിടെ പ്രചരിച്ചിരുന്നു.

ഇപ്പോള്‍ ബ്ളോക്ക് ആഫീസ് സ്ഥിതി ചെയ്യുന്ന കുന്നിന്‍ മുകളില്‍ സ്വാമി നാരായണന്‍ എന്ന സന്യാസിയുടെ ആശ്രമം നിലനിന്നിരുന്നു.
ആനിക്കാട് ശ്രീ വിവേകാനന്ദ വിലാസം ഇംഗ്ളീഷ് സ്കൂള്‍ (ഇന്നത്തെ എന്‍.എസ്.എസ്.എച്ച്.എസ്.) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.
സ്വാതന്ത്ര്യ സമരസേനാനിയും ജവഹർലാലിന്റെ അടുത്ത സുഹൃത്തും
ആയിരുന്ന തൊടുപുഴ സി.കെ.നാരായണപിള്ള ആണ് പിൽക്കാലത്ത്
സ്വാമി നാരായണൻ ആയിമാറിയത്.മുക്കാലിൽ സ്കൂളദ്ദേഹത്തിന്റെ
സ്മരണ നില നിർത്തുന്നു.

വിദ്യാഭ്യാസരംഗത്ത് പരമ്പരാഗതമായി ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നത് എഴുത്താശാന്‍മാര്‍ ആയിരുന്നു. കല്ലൂര്‍ ആശാന്‍മാരും, പെരുനാട്ടാശാന്‍മാരും ഇക്കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ
മുമ്പു മുതല്‍ തന്നെ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

1905 ല്‍ പാശ്ചാത്യ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ട നെടുമാവ് സി.എം.എസ്.എല്‍.പി.എസ് ആണ് ഈ നാട്ടിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം. ആനിക്കാട് സര്‍ക്കാര്‍ എല്‍.പി.എസിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സെന്‍ട്രല്‍ ലൈബ്രറിയായിരുന്നു ഈ പഞ്ചായത്തിലെ ആദ്യത്തെ ഗ്രന്ഥശാല.പരമ്പരാഗത വൈദ്യന്‍മാരായ ഗണകന്‍മാരായിരുന്നു ആദ്യകാലത്ത് ചികിത്സ നടത്തിയിരുന്നത്.

പുരാതനമായ ഒട്ടേറെ ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്.അതിപുരാതനമായ ആനിക്കാട് ഭഗവതീക്ഷേത്രം, 1860 ല്‍ സ്ഥാപിച്ച ആനിക്കാട് സെന്റ് മേരീസ് പള്ളി, 1900 ല്‍ സ്ഥാപിച്ച നെടുമാവ് സി. എം. എസ്. പള്ളി, നെടുമാവ് സെന്റ് പോള്‍സ് പള്ളി, നെല്ലിക്കശ്ശേരി, വട്ടകക്കാവ്, ഇലമ്പള്ളി, മനപ്പാട്ടുകുന്ന് ക്ഷേത്രങ്ങള്‍ തുടങ്ങിയവയാണ് ഈ പ്രദേശത്ത് സ്ഥാപിക്കപ്പെട്ട പഴക്കം ചെന്ന ആരാധനാസ്ഥലങ്ങള്‍.

കല്ലൂർ രാമൻപിള്ള സീനിയറുടെ നേതൃത്വത്തിൽ
കൂരാലിപള്ളിക്കത്തോടു നിർമ്മിക്കപ്പെട്ടു.ഇളമ്പള്ളി ശാസ്ത്രാക്ഷേത്രത്തിനു സമീപം പ്രൈമറി സ്കൂൾ തുടങ്ങിയതും അദ്ദേഹമായിരുന്നു.

ആനിക്കാട് എന്നും കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രശസ്തമായിരുന്നു. ഗരുഡന്‍, കുംഭക്കുടം, വില്‍പാട്ട്, കാള, ഐവര്‍കളി തുടങ്ങിയ അനുഷ്ഠാനകലകളും, കഥകളി, ഓട്ടന്‍തുള്ളല്‍, തിരുവാതിരക്കളി തുടങ്ങിയ ദൃശ്യകലകളും ഇവിടെ പ്രചരിച്ചിരുന്നു. നാടകരംഗത്ത് ചില അമച്വര്‍ നാടക സമിതികള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. സാഹിത്യരംഗത്ത് പി.എന്‍.എസ്.ആനിക്കാട്, ഒ.എസ്.ജി.നായര്‍ എന്നിവര്‍ ശ്രദ്ധേയ രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.

കല്ലൂർ രാമൻപിള്ള(ജൂണിയർ) സ്റ്റാലിൻ ശങ്കരപ്പിള്ള എന്നറിയപ്പെട്ട ആനിക്കാട് പി.കെ.ശങ്കരപ്പിള്ള എന്നിവർ ഈ പ്ര്ഡേസങ്ങളിൽ കമ്മ്യൂണിസ്റ്റ് ചിന്താഗതി പ്രചരിപ്പിച്ചു.പ്രസിദ്ധമായ ചെങ്ങളം കൊലക്കേസ്സിൽ ഒന്നാം പ്രതിയാക്കപ്പ്പെട്ട്ജീവപര്യന്തം ജയിലിൽ കിടക്കേണ്ടി വരുകയും അതിനു
ശേഷംമലബാറിലെ മുക്കത്തു പോയി ആത്മഹത്യ ചെയ്യേണ്ടി വരുകയുംചെയ്ത് കല്ലൂർ രാമൻപിള്ള ജൂണിയർ രൂപം കൊടുത്ത പള്ളിക്ക
തോട് ജയശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അദ്ദേഹത്തിന്റെ
സ്മരണ നിലനിർത്തുന്നു.ആദ്യകാല കമ്യൂണിസ്റ്റും പ്രമുഖ സഹകാരിയുംപ്രാദേശികചരിത്രകാരനുമായ ആനിക്കാടു ശങ്കരപിള്ള യുടെ സ്മരണഅദ്ദേഹം സ്ഥലം സൗജന്യമായി തുടങ്ങിയ കൃഷിഭവനും അദ്ദേഹം
പുനർനിർമ്മിച്ച കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലുകളും
നിലനിർത്തുന്നു.കാഞ്ഞിരപ്പള്ളിയുടെ ദേശചരിത്രവും അദ്ദേഹം
എഴുതി.

ഈ പ്രദേശത്ത് കൃഷി മുഖ്യതൊഴില്‍ ആയിരുന്നു. ഉഴവു വെട്ടി, കത്തിച്ച്, നെല്‍കൃഷി ചെയ്തിരുന്നു. തെങ്ങ്, കമുക് എന്നിവ പുരയിടങ്ങളിലെ പ്രധാന വിളയായിരുന്നു. കാപ്പി മിക്ക പുരയിടങ്ങളിലും കൃഷി ചെയ്തിരുന്നു. മരച്ചീനി വ്യാപകമായി കൃഷി ചെയ്തിരുന്നു. മുഖ്യഭക്ഷണവിഭവമായിരുന്നു മരച്ചീനി. പുരയിടങ്ങളില്‍ തേയില കൃഷി ചെയ്തിരുന്നു. റീജന്റ് മഹാറാണി സേതു പാര്‍വ്വതീഭായിയുടെ കാലത്ത് വെട്ടിയ വാഴൂര്‍ പുലിയന്നൂര്‍ റോഡ് ഈ നാടിന്റെ വികസനത്തിനു തുടക്കം കുറിച്ചു.


1960-65 കാലത്ത് പന്നഗം തോടിന് കുറുകെ എരുത്തുപുഴപാലം പണിതീര്‍ന്നത് ഈ പ്രദേശത്തെ പുരോഗതിക്ക് വളരെ സഹായിച്ചിട്ടുണ്ട്.

No comments:

Post a Comment